ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ കല്‍മഞ്ച നിഡിഗല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഇര്‍ഫാനെയാണ് ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്. പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇര്‍ഫാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ ധര്‍മ്മസ്ഥലയിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസിലുണ്ടായിരുന്ന ഇര്‍ഫാന്‍ പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഇര്‍ഫാനെതിരെ പൊലീസ് പോക്സോ […]

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ബസ് യാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ കല്‍മഞ്ച നിഡിഗല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഇര്‍ഫാനെയാണ് ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്. പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇര്‍ഫാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ ധര്‍മ്മസ്ഥലയിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസിലുണ്ടായിരുന്ന ഇര്‍ഫാന്‍ പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഇര്‍ഫാനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it