മംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് നാല് വര്‍ഷം തടവും ഒരുലക്ഷം പിഴയും

മംഗളൂരു: മംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി നാല് വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അത്താവര്‍ വൈദ്യനാഥ് നഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദിനെ(36)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതകശ്രമത്തിന് മൂന്ന് വര്‍ഷവും വധഭീഷണി മുഴക്കിയതിന് ഒരുവര്‍ഷവുമാണ് തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2018 ഏപ്രില്‍ 17 നാണ് കേസിനാസ്പദമായ സംഭവം. വിനോദ് ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു. വിനോദ് ജോലിക്ക് പോകാത്തതിനെ ഭാര്യ ചോദ്യം ചെയ്തതോടെ […]

മംഗളൂരു: മംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി നാല് വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അത്താവര്‍ വൈദ്യനാഥ് നഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദിനെ(36)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതകശ്രമത്തിന് മൂന്ന് വര്‍ഷവും വധഭീഷണി മുഴക്കിയതിന് ഒരുവര്‍ഷവുമാണ് തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2018 ഏപ്രില്‍ 17 നാണ് കേസിനാസ്പദമായ സംഭവം. വിനോദ് ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു. വിനോദ് ജോലിക്ക് പോകാത്തതിനെ ഭാര്യ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കായി. പ്രകോപിതനായ വിനോദ് ഭാര്യയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതിന് ശേഷം വധഭീഷണി മുഴക്കിയാണ് വിനോദ് വീട്ടില്‍ നിന്നിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. വിനോദിനെതിരെ പാണ്ഡേശ്വര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കോടതി വാദത്തിനിടെ, ഇയാള്‍ മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ആ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടെന്നും തെളിഞ്ഞു. വിനോദ് കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീടാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴതുകയായ ഒരു ലക്ഷം രൂപ ഇരയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. യുവതിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഈ കേസില്‍ 13 സാക്ഷികളെ വിസ്തരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ബിഎസ് ഷെട്ടി, രാജു പൂജാരി ബന്നാടി എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Related Articles
Next Story
Share it