ഉള്ളാളില്‍ കാറിലെത്തിയ സംഘം യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചില മുള്ളുഗുഡ്ഡെക്ക് സമീപം കാറിലെത്തിയ സംഘം യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉച്ചില സ്വദേശി ആരിഫി(38)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ജോലിക്കായി മംഗളൂരുവിലെ മത്സ്യബന്ധന തുറമുഖത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു ആരിഫ്. മുള്ളുഗുഡ്ഡെക്ക് സമീപം എത്തിയപ്പോള്‍ കാറിലെത്തിയ നൗഫലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ആരിഫിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആരിഫിന്റെ സഹോദരന്‍ കരീം അധിക പലിശ നല്‍കാമെന്ന വാഗ്ദാനത്തില്‍ നൗഫലില്‍ നിന്നും സംഘത്തില്‍ നിന്നും 60,000 രൂപ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചില മുള്ളുഗുഡ്ഡെക്ക് സമീപം കാറിലെത്തിയ സംഘം യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഉച്ചില സ്വദേശി ആരിഫി(38)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ജോലിക്കായി മംഗളൂരുവിലെ മത്സ്യബന്ധന തുറമുഖത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു ആരിഫ്. മുള്ളുഗുഡ്ഡെക്ക് സമീപം എത്തിയപ്പോള്‍ കാറിലെത്തിയ നൗഫലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ആരിഫിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആരിഫിന്റെ സഹോദരന്‍ കരീം അധിക പലിശ നല്‍കാമെന്ന വാഗ്ദാനത്തില്‍ നൗഫലില്‍ നിന്നും സംഘത്തില്‍ നിന്നും 60,000 രൂപ കടം വാങ്ങിയെന്നാണ് വിവരം. പറഞ്ഞ സമയത്ത് തുക നല്‍കാനാകാതെ വന്നതോടെ നൗഫലും സംഘവും ഇയാളുടെ മത്സ്യബന്ധന ഉപകരണങ്ങളെടുത്തു. കരീം പണം നല്‍കി മത്സ്യബന്ധന ഉപകരണങ്ങള്‍ സംഘത്തില്‍ നിന്ന് തിരികെ വാങ്ങിയിരുന്നു. എന്നാല്‍ പലിശയായ 7000 രൂപ ഇവര്‍ക്ക് നല്‍കിയില്ല. നൗഫലിന്റെ സംഘം ഇതിന്റെ പേരില്‍ ആരിഫുമായും കരീമുമായും വാക്കുതര്‍ക്കം നടന്നു. ഈ വൈരാഗ്യം മൂലം നൗഫലും സാദിഖും മറ്റ് രണ്ടുപേരും ചേര്‍ന്ന് ആരിഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.