തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീനാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കാലിനും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സൈഫുദീനെ തൃശൂര്‍ അമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൈഫുദ്ദീനെ വെട്ടിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സൈഫുദ്ദീന് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോള്‍ റോഡരികില്‍ ഒളിച്ചിരുന്ന സംഘം സൈഫുദ്ദീനെ തടഞ്ഞ് നിര്‍ത്തി തുടരെ വെട്ടുകയുമായിരുന്നു. സംഭവത്തില്‍ ഏവുപേര്ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.