ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

ചീമേനി: ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി ടൗണിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരായ പരപ്പയിലെ ബാസിത്, ചെമ്പ്രകാനത്തെ നിയാസ് എന്നിവരെയാണ് ചീമേനി എസ്.ഐ ബാവ അക്കരക്കാരന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പെണ്‍കുട്ടി ജ്യൂസ് കഴിക്കാന്‍ ഐസ്‌ക്രീം പാര്‍ലറിലെത്തിയപ്പോള്‍ കാബിനകത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കെതിരെ ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് […]

ചീമേനി: ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി ടൗണിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരായ പരപ്പയിലെ ബാസിത്, ചെമ്പ്രകാനത്തെ നിയാസ് എന്നിവരെയാണ് ചീമേനി എസ്.ഐ ബാവ അക്കരക്കാരന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പെണ്‍കുട്ടി ജ്യൂസ് കഴിക്കാന്‍ ഐസ്‌ക്രീം പാര്‍ലറിലെത്തിയപ്പോള്‍ കാബിനകത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കെതിരെ ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഐസ്‌ക്രീം പാര്‍ലറില്‍ സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇന്നലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാസിതിനെയും നിയാസിനെയും കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it