17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 21 കാരന്‍ അറസ്റ്റില്‍

ബദിയടുക്ക: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ 21കാരന്‍ അറസ്റ്റില്‍. കര്‍ണാടക ഹുബ്ലി മുകളി താലൂക്കിലെ നീലകണ്ഠപ്പ (21) യാണ് അറസ്റ്റിലായത്. ബദിയടുക്ക കനകപ്പാടിയിലെ വാടക വീട്ടില്‍ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നു. ആഗസ്റ്റ് മാസത്തിലാണ് കര്‍ണാടക സ്വദേശിനിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനാണ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ പ്രതി കര്‍ണാടകയിലേക്ക് ഒളിവില്‍ പോയി. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് […]

ബദിയടുക്ക: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ 21കാരന്‍ അറസ്റ്റില്‍. കര്‍ണാടക ഹുബ്ലി മുകളി താലൂക്കിലെ നീലകണ്ഠപ്പ (21) യാണ് അറസ്റ്റിലായത്. ബദിയടുക്ക കനകപ്പാടിയിലെ വാടക വീട്ടില്‍ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നു. ആഗസ്റ്റ് മാസത്തിലാണ് കര്‍ണാടക സ്വദേശിനിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനാണ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ പ്രതി കര്‍ണാടകയിലേക്ക് ഒളിവില്‍ പോയി. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it