വിട്‌ളയില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വിട്‌ള: വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അലൈക്ക് ഗ്രാമത്തില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലൈക്ക് നിഗലഗുളിയിലെ ഹരീഷിനെ(25)യാണ് വിട്ള പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ വാരിജയെയും ജ്യേഷ്ഠന്‍ കൃഷ്ണകുമാറിനെയും ഹരീഷ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വാരിജയും കൃഷ്ണകുമാറും താമസിക്കുന്ന വീട് ഒഴിഞ്ഞ് തനിക്ക് കൈമാറണമെന്ന് ഹരീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരിജയും കൃഷ്ണകുമാറും ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരീഷ് വാള്‍ കൊണ്ട് രണ്ടുപേരെയും വെട്ടുകയായിരുന്നു. ഇരുവരെയും വിട്ളയിലെ […]

വിട്‌ള: വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അലൈക്ക് ഗ്രാമത്തില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലൈക്ക് നിഗലഗുളിയിലെ ഹരീഷിനെ(25)യാണ് വിട്ള പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ വാരിജയെയും ജ്യേഷ്ഠന്‍ കൃഷ്ണകുമാറിനെയും ഹരീഷ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വാരിജയും കൃഷ്ണകുമാറും താമസിക്കുന്ന വീട് ഒഴിഞ്ഞ് തനിക്ക് കൈമാറണമെന്ന് ഹരീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരിജയും കൃഷ്ണകുമാറും ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരീഷ് വാള്‍ കൊണ്ട് രണ്ടുപേരെയും വെട്ടുകയായിരുന്നു. ഇരുവരെയും വിട്ളയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പുത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it