മംഗളൂരുവില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം ചിത്രീകരിച്ച് യൂട്യൂബില്‍ വീഡിയോ ഇടുന്നതിന് വേണ്ടിയാണ് പദ്ധതിയിട്ടതെന്ന് പ്രതികളുടെ മൊഴി

മംഗളൂരു: മംഗളൂരുവില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂരിലെ രക്ഷക് ഷെട്ടി, ബോണ്ടല്‍ സ്വദേശി അലിസ്റ്റര്‍, കെഒസിഎല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാഹുല്‍ സിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ യഥാര്‍ഥത്തില്‍ തട്ടിക്കൊണ്ടുപോകുകയെന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും തട്ടിക്കൊണ്ടുപോകുന്ന രംഗം ചിത്രീകരിച്ച് ഒരു സാമൂഹിക സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെ യുട്യൂബില്‍ വീഡിയോ ഇടാനാണ് ഉദ്ദേശിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 7 മണിയോടെ കൊഞ്ചടിയിലെ മഹലാസ ക്ഷേത്രം സന്ദര്‍ശിച്ച […]

മംഗളൂരു: മംഗളൂരുവില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂരിലെ രക്ഷക് ഷെട്ടി, ബോണ്ടല്‍ സ്വദേശി അലിസ്റ്റര്‍, കെഒസിഎല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാഹുല്‍ സിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ യഥാര്‍ഥത്തില്‍ തട്ടിക്കൊണ്ടുപോകുകയെന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും തട്ടിക്കൊണ്ടുപോകുന്ന രംഗം ചിത്രീകരിച്ച് ഒരു സാമൂഹിക സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെ യുട്യൂബില്‍ വീഡിയോ ഇടാനാണ് ഉദ്ദേശിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 7 മണിയോടെ കൊഞ്ചടിയിലെ മഹലാസ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും മൂന്നിലും ആറിലും പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് കുട്ടികളുടെ മുത്തച്ഛന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ട് കുട്ടികള്‍ മുത്തച്ഛന്റെ മുന്നില്‍ ഓടുകയായിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ക്ഷേത്രത്തിന്റെ പടിയില്‍ നിന്ന് ഇറങ്ങി റോഡില്‍ നടക്കുകയായിരുന്നു. കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ കുട്ടികളെ തടയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു കുട്ടിയെ യുവാക്കള്‍ ബൈക്കില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് കുട്ടികള്‍ കല്ലുകളും മറ്റും ഉപയോഗിച്ച് സംഘത്തെ നേരിട്ടു. ബഹളത്തെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയതോടെ സംഘം സ്ഥലം വിടുകയാണുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടികളെ ഭയപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ച കളിത്തോക്കും പ്രതികള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it