കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയിലായി. കാസര്‍കോട് സ്വദേശി ഷൈജു ജോസഫിനെ(29)യാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിരുന്ന ഷൈജു വനിതാകണ്ടക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. മറ്റ് യാത്രക്കാര്‍ ഷൈജുവിനെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയാണുണ്ടായത്. കാസര്‍കോട് ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജു.

Related Articles
Next Story
Share it