വ്യാജ ഡി.ഡി ഹാജരാക്കി ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; രണ്ട് പ്രതികള്‍ക്ക് ഒമ്പത് വര്‍ഷം തടവ്

കാസര്‍കോട്: വ്യാജ ഡി.ഡി ഹാജരാക്കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കോടതി ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി പി.സി പ്രേമചന്ദ്രന്‍, കൊയിലാണ്ടി എടക്കണ്ടത്തെ ടി. സുബീഷ് എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ഒമ്പതുവര്‍ഷം തടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. രണ്ട് പ്രതികള്‍ക്കും മൂന്ന് വകുപ്പുകളിലായി മൂന്നുവര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. […]

കാസര്‍കോട്: വ്യാജ ഡി.ഡി ഹാജരാക്കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കോടതി ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി പി.സി പ്രേമചന്ദ്രന്‍, കൊയിലാണ്ടി എടക്കണ്ടത്തെ ടി. സുബീഷ് എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ഒമ്പതുവര്‍ഷം തടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. രണ്ട് പ്രതികള്‍ക്കും മൂന്ന് വകുപ്പുകളിലായി മൂന്നുവര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ ചെറുവത്തൂര്‍ ബാങ്ക് ശാഖയില്‍ വ്യാജ ഡി.ഡി ഹാജരാക്കി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. സമര്‍പ്പിച്ച ഡി.ഡി വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ പ്രേമചന്ദ്രനും സുബീഷിനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it