ബാങ്കില്‍ 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി തട്ടിപ്പിന് ശ്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബാങ്കില്‍ 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കി തട്ടിപ്പിന് ശ്രമം. 14,000 രൂപ മാറാന്‍ എത്തിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ ഉദുമ ശാഖയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബാങ്ക് മാനേജര്‍ എം.എസ് ദിവ്യയുടെ പരാതിയിലാണ് കേസ്. പഴയ 2000 രൂപ നോട്ട് മാറാനെന്ന വ്യാജേനെയാണ് യുവാക്കള്‍ എത്തിയത്. കളര്‍ ഫോട്ടോസ്റ്റാറ്റ് പോലുള്ളതായിരുന്നു നോട്ടുകള്‍. ബാങ്ക് ജീവനക്കാര്‍ വിവരം […]

കാഞ്ഞങ്ങാട്: ബാങ്കില്‍ 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കി തട്ടിപ്പിന് ശ്രമം. 14,000 രൂപ മാറാന്‍ എത്തിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ ഉദുമ ശാഖയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബാങ്ക് മാനേജര്‍ എം.എസ് ദിവ്യയുടെ പരാതിയിലാണ് കേസ്. പഴയ 2000 രൂപ നോട്ട് മാറാനെന്ന വ്യാജേനെയാണ് യുവാക്കള്‍ എത്തിയത്. കളര്‍ ഫോട്ടോസ്റ്റാറ്റ് പോലുള്ളതായിരുന്നു നോട്ടുകള്‍. ബാങ്ക് ജീവനക്കാര്‍ വിവരം മാനേജറെ ധരിപ്പിക്കുന്നതിനിടെയാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവരുടെ രേഖകള്‍ ബാങ്കില്‍ ഏല്‍പ്പിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാനായിട്ടുണ്ട്.

Related Articles
Next Story
Share it