തീവണ്ടിയാത്രക്കിടെ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം; പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍, പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: തീവണ്ടിയാത്രക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്തിനെ(44)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്മരാജന്‍ തിങ്കളാഴ്ച റെയില്‍വെ പൊലീസിന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ പത്മരാജന്‍ ഐങ്ങോത്തും ഒപ്പമുണ്ടായിരുന്ന […]

കാസര്‍കോട്: തീവണ്ടിയാത്രക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്തിനെ(44)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്മരാജന്‍ തിങ്കളാഴ്ച റെയില്‍വെ പൊലീസിന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ പത്മരാജന്‍ ഐങ്ങോത്തും ഒപ്പമുണ്ടായിരുന്ന നഗരസഭാ മുന്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടിയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഉണ്ണിത്താന്‍. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരും ഇതേ കോച്ചിലുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് ട്രെയിന്‍ പുറപ്പെട്ട് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പത്മരാജനും അനില്‍ വാഴുന്നോറടിയും മറ്റൊരാളും താന്‍ ഇരിക്കുന്നിടത്തേക്ക് വന്ന് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് ഉണ്ണിത്താന്‍ റെയില്‍വെ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. റെയില്‍വെ പൊലീസിനെ വിവരമറിയിച്ചതോടെ മൂന്നുപേരും നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി സ്ഥലം വിടുകയായിരുന്നു. പത്മരാജനും ഒപ്പമുണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ടിക്കറ്റില്ലാതെയാണ് ഇവര്‍ തീവണ്ടിയില്‍ കയറിയതെന്നും ഉണ്ണിത്താന്റെ പരാതിയിലുണ്ട്. ഇതുസംബന്ധിച്ചും റെയില്‍വെ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വണ്ടി നീലേശ്വരം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അതില്‍ കയറി എം.പിയെ കണ്ടതെന്നും ചില ആവശ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് കയറിയതെന്നും പത്മരാജന്‍ റെയില്‍വെ പൊലീസിന് മൊഴി നല്‍കി. ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പത്മരാജന്‍ ഐങ്ങോത്തിനെയും അനില്‍ വീഴുന്നോറടിയെയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു.

Related Articles
Next Story
Share it