റമദാനിന്റെ പുണ്യം കരസ്ഥമാക്കുക-കുമ്പോല്‍ തങ്ങള്‍

ആരിക്കാടി: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പരിശുദ്ധ ഇസ്ലാം ഏറെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്നും പരിശുദ്ധ റമദാനില്‍ അതിന് ഏറെ ഇരട്ടി പ്രതിഫലമാണെന്നും റമദാനെ പ്രയോജനപ്പെടുത്തി പുണ്യം കരസ്ഥമാക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതെന്നും കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു.കുമ്പള പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുമ്പോല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന റമദാന്‍ റിലീഫിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡണ്ട് ഹമീദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി […]

ആരിക്കാടി: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പരിശുദ്ധ ഇസ്ലാം ഏറെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്നും പരിശുദ്ധ റമദാനില്‍ അതിന് ഏറെ ഇരട്ടി പ്രതിഫലമാണെന്നും റമദാനെ പ്രയോജനപ്പെടുത്തി പുണ്യം കരസ്ഥമാക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതെന്നും കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു.
കുമ്പള പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുമ്പോല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന റമദാന്‍ റിലീഫിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡണ്ട് ഹമീദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി യൂസഫ് ഉളുവാര്‍, ട്രഷറര്‍ ഗഫൂര്‍ എരിയാല്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്റഫ് കര്‍ള, ബി.എ റഹ്മാന്‍ ആരിക്കാടി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ശാഖാ ഭാരവാഹികളായ ജമാല്‍ പോക്കര്‍, കെ.എം അസീസ്, എസ്. അബ്ദുല്‍ ഖാദര്‍, അഷ്റഫ് സിറാങ്, ആര്‍. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പുജൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it