മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 10 പേര്‍ക്കെതിരെ കേസ്
ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിന് സമീപം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.ഇന്നലെ വോട്ടെടുപ്പിനിടെ കള്ളവോട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ടി.വി റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍, ഷൈജു പിലാത്തറ എന്നിവരെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി. തടയാനെത്തിയ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സാരംഗ് സുരേഷ്, മാതൃഭൂമി റിപ്പോര്‍ട്ട് പ്രദീപ് നാരായണന്‍ എന്നിവരെയും കയ്യേറ്റം ചെയ്തു. ഷൈജുവിന്റെ ക്യാമറയും മൈക്കും നശിപ്പിക്കാനും ശ്രമമുണ്ടായി.പോളിംഗ് ബൂത്തിന് […]

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിന് സമീപം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
ഇന്നലെ വോട്ടെടുപ്പിനിടെ കള്ളവോട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ടി.വി റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍, ഷൈജു പിലാത്തറ എന്നിവരെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി. തടയാനെത്തിയ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സാരംഗ് സുരേഷ്, മാതൃഭൂമി റിപ്പോര്‍ട്ട് പ്രദീപ് നാരായണന്‍ എന്നിവരെയും കയ്യേറ്റം ചെയ്തു. ഷൈജുവിന്റെ ക്യാമറയും മൈക്കും നശിപ്പിക്കാനും ശ്രമമുണ്ടായി.
പോളിംഗ് ബൂത്തിന് സമീപത്ത് വരാന്തയില്‍ ഏറേനേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സിജുവിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.