മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡാക്രമണം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡാക്രമണം. സംഭവത്തില്‍ കേസെടുത്തപൊലീസ് മലയാളി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനാണ് പെണ്‍കുട്ടികളുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞതിന് അറസ്റ്റിലായത്. മംഗളൂരു കടബ സര്‍ക്കാര്‍ പി.യു.സി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭിന്‍ ആസിഡാക്രമണം നടത്തിയെന്നാണ് കേസ്.പരീക്ഷയ്ക്ക് മുമ്പ് കോളേജ് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അഭിന്‍ കയ്യില്‍ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെ അക്രമണം നടത്താനാണ് അഭിന്‍ ശ്രമിച്ചത്. അക്രമണം തടഞ്ഞ […]

മംഗളൂരു: മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡാക്രമണം. സംഭവത്തില്‍ കേസെടുത്ത
പൊലീസ് മലയാളി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനാണ് പെണ്‍കുട്ടികളുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞതിന് അറസ്റ്റിലായത്. മംഗളൂരു കടബ സര്‍ക്കാര്‍ പി.യു.സി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭിന്‍ ആസിഡാക്രമണം നടത്തിയെന്നാണ് കേസ്.
പരീക്ഷയ്ക്ക് മുമ്പ് കോളേജ് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അഭിന്‍ കയ്യില്‍ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെ അക്രമണം നട
ത്താനാണ് അഭിന്‍ ശ്രമിച്ചത്. അക്രമണം തടഞ്ഞ മറ്റ് രണ്ട് പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് വീഴുകയായിരുന്നു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ ദേഹത്താണ് ആസിഡ് വീണത്. ആക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയോട് നേരത്തെ അഭിന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം അഭിന്‍ കോളേജിലെത്തി അക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിനെ പെണ്‍കുട്ടിയുടെ സഹപാഠികള്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ഥിയാണ് അഭിന്‍.

Related Articles
Next Story
Share it