മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്തര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിന് നേരെയാണ് കഴിഞ്ഞ ദിവസം വധശ്രമമുണ്ടായത്. ഗണേഷ് കാമത്തും മറ്റ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരും മംഗളൂരുവിനടുത്ത കദ്രി ചിത്ര ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വാള്‍ വീശുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ സ്ഥലംവിടുകയും ചെയ്തു. സംഭവം സംബന്ധിച്ച് കദ്രി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. […]

മംഗളൂരു: മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്തര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിന് നേരെയാണ് കഴിഞ്ഞ ദിവസം വധശ്രമമുണ്ടായത്. ഗണേഷ് കാമത്തും മറ്റ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരും മംഗളൂരുവിനടുത്ത കദ്രി ചിത്ര ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വാള്‍ വീശുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ സ്ഥലംവിടുകയും ചെയ്തു. സംഭവം സംബന്ധിച്ച് കദ്രി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഗണേഷ് കാമത്ത് കൈക്ക് മാരകമായ മുറിവേറ്റ നിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it