മംഗളൂരുവില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ന്യൂ ചിത്രയിലെ അലകയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശികളായ അനീഷ് അഷ്‌റഫ് (22), അബ്ദുല്‍ ഖാദര്‍ ഫഹദ് (23), റഹീല്‍ (18), ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ്(31), തണ്ണീര്‍ബാവിയലെ മുഹമ്മദ് ക്വയിസ്(24), ബി.സി റോഡിലെ മുഹമ്മദ് നവാസ് (30) എന്നിവരെയാണ് പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 'മായാ ഗാംഗ്' എന്നാണ് സംഘം അറിയപ്പെടുന്നത്. […]

മംഗളൂരു: മംഗളൂരു ന്യൂ ചിത്രയിലെ അലകയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശികളായ അനീഷ് അഷ്‌റഫ് (22), അബ്ദുല്‍ ഖാദര്‍ ഫഹദ് (23), റഹീല്‍ (18), ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ്(31), തണ്ണീര്‍ബാവിയലെ മുഹമ്മദ് ക്വയിസ്(24), ബി.സി റോഡിലെ മുഹമ്മദ് നവാസ് (30) എന്നിവരെയാണ് പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
'മായാ ഗാംഗ്' എന്നാണ് സംഘം അറിയപ്പെടുന്നത്. 2019 ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന സി.എ.എ വിരുദ്ധസമരത്തിന് നേരെ നടന്ന വെടിവയ്പിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 2020 ഡിസംബര്‍ 16ന് ഗണേഷ്‌കാമത്തിനെ സംഘം അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ മുഹമ്മദ് നവാസ് ഒരു മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനാണ്. ഇവിടെ വെച്ച് മറ്റ് പ്രതികളുമായി ബന്ധം സ്ഥാപിക്കുകയും പൊലീസ് കോണ്‍സ്റ്റബിളിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനീഷ് അഷ്‌റഫും റഹീലുമാണ് അക്രമം നടത്തുന്ന സംഘത്തില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തിയത്. പൊലീസുകാരനെ വെട്ടിയ സംഭവത്തില്‍ ബന്തര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ മുഹമ്മദ് നവാസ് ചില വിവരങ്ങള്‍ നല്‍കി പൊലീസിനെ സഹായിക്കുന്നതായി നടിക്കുകയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പ് നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ 2020 ഡിസംബര്‍ 19ന് അക്രമം നടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഡിസംബര്‍ 19ന് സുരക്ഷ കര്‍ശനമാക്കുമെന്ന് വ്യക്തമായതോടെ ഡിസംബര്‍ 16 തിരഞ്ഞെടുക്കുകയായിരുന്നു. അക്രമം നടത്തുമ്പോള്‍ സംഘം ലഹരി ഗുളികകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

Related Articles
Next Story
Share it