സുള്ള്യയില്‍ മുന്‍ വനിതാ ജില്ലാ പഞ്ചായത്തംഗത്തെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പേര്‍ക്ക് തടവും പിഴയും

സുള്ള്യ: മുന്‍ വനിതാ ജില്ലാ പഞ്ചായത്ത് അംഗം സരസ്വതി കാമത്തിനെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പ്രതികളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. സുള്ള്യ മണ്ഡലം ബി.ജെ.പി പ്രസിഡണ്ട് ഹരീഷ് കഞ്ഞിപിലി, ഹരീഷ് കായിപ്പള്ള, ഈശ്വരപ്പ ഗൗഡ, രായ്ചന്ദ്ര കൊടപ്പാല, സവിന്‍ കെബി, ദിവാകര്‍ നായക്, ദിനേശ് ചെമ്മൂര്‍, രാമചന്ദ്ര, ഷണ്‍മുഖ, ധനഞ്ജയ, ബാലകൃഷ്ണ, മനോജ് ഗട്ടിഗര്‍, വികാസ് എന്ന വിശ്വനാഥ് എന്നിവരെയാണ് കോടതി രണ്ടുവര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. സരസ്വതി കാമത്തിന് 50,000 രൂപ […]

സുള്ള്യ: മുന്‍ വനിതാ ജില്ലാ പഞ്ചായത്ത് അംഗം സരസ്വതി കാമത്തിനെ അക്രമിച്ച കേസില്‍ ബി.ജെ.പി നേതാവടക്കം 13 പ്രതികളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. സുള്ള്യ മണ്ഡലം ബി.ജെ.പി പ്രസിഡണ്ട് ഹരീഷ് കഞ്ഞിപിലി, ഹരീഷ് കായിപ്പള്ള, ഈശ്വരപ്പ ഗൗഡ, രായ്ചന്ദ്ര കൊടപ്പാല, സവിന്‍ കെബി, ദിവാകര്‍ നായക്, ദിനേശ് ചെമ്മൂര്‍, രാമചന്ദ്ര, ഷണ്‍മുഖ, ധനഞ്ജയ, ബാലകൃഷ്ണ, മനോജ് ഗട്ടിഗര്‍, വികാസ് എന്ന വിശ്വനാഥ് എന്നിവരെയാണ് കോടതി രണ്ടുവര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. സരസ്വതി കാമത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.
2013ല്‍ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം. ഹരീഷ് കഞ്ഞിപ്പിലിയും മറ്റ് ബി.ജെ.പി പ്രവര്‍ത്തകരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ വാഹനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് സരസ്വതി കാമത്ത് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഹരീഷ് കഞ്ഞിപ്പിലി അനുയായികളെയും കൂട്ടിവന്ന് സരസ്വതി കാമത്തിനെ അക്രമിച്ചെന്നാണ് കേസ്. അന്നത്തെ സുള്ള്യ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബി.എസ് രവിയുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it