മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം; രണ്ടുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു. എരിയാല്‍ പത്താംവാര്‍ഡ് അംഗവും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പി.എം മുഹമ്മദ് റാഫി (41)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിന് സമീപം വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. റാഫിയുടെ കൈയൊടിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. റാഫിയുടെ പരാതിയില്‍ എരിയാലിലെ കബീര്‍, ജാഫര്‍ എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കാസര്‍കോട് പൊലീസ് കേസെടുത്തു. എരിയാല്‍ വാര്‍ഡില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള തന്റെ […]

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു. എരിയാല്‍ പത്താംവാര്‍ഡ് അംഗവും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പി.എം മുഹമ്മദ് റാഫി (41)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിന് സമീപം വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. റാഫിയുടെ കൈയൊടിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. റാഫിയുടെ പരാതിയില്‍ എരിയാലിലെ കബീര്‍, ജാഫര്‍ എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കാസര്‍കോട് പൊലീസ് കേസെടുത്തു. എരിയാല്‍ വാര്‍ഡില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള തന്റെ വിജയത്തെ തുടര്‍ന്ന് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി റാഫി പറയുന്നു. അതേസമയം അഹമദ് കബീറിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it