കുമ്പളയില്‍ കഞ്ചാവ് ലഹരിയില്‍ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു, മറ്റൊരാളുടെ തലയില്‍ കല്ലുകൊണ്ടിടിച്ചു

കുമ്പള: കുമ്പള ടൗണില്‍ കഞ്ചാവ് ലഹരിയില്‍ പരാക്രമം. ഒരാള്‍ക്ക് കുത്തേറ്റു. മറ്റൊരാളെ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുമ്പള ബസ്സ്റ്റാന്റിന് മുന്‍വശത്തെ സ്‌കൂള്‍ റോഡിലാണ് സംഭവം. ലഹരിയിലെത്തിയ രണ്ട് പേര്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അതിനിടെ പരാക്രമം നടത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ ഒരാളുടെ കഴുത്തിലാണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കുത്തിയയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം കൂലിത്തൊഴിലാളിയായ ഒരു മധ്യവയസ്‌കനെ ഇതേ സ്ഥലത്ത് വെച്ച് ലഹരിക്കടിമയായ ഒരാള്‍ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. സ്‌കൂള്‍ […]

കുമ്പള: കുമ്പള ടൗണില്‍ കഞ്ചാവ് ലഹരിയില്‍ പരാക്രമം. ഒരാള്‍ക്ക് കുത്തേറ്റു. മറ്റൊരാളെ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുമ്പള ബസ്സ്റ്റാന്റിന് മുന്‍വശത്തെ സ്‌കൂള്‍ റോഡിലാണ് സംഭവം. ലഹരിയിലെത്തിയ രണ്ട് പേര്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അതിനിടെ പരാക്രമം നടത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ ഒരാളുടെ കഴുത്തിലാണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കുത്തിയയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം കൂലിത്തൊഴിലാളിയായ ഒരു മധ്യവയസ്‌കനെ ഇതേ സ്ഥലത്ത് വെച്ച് ലഹരിക്കടിമയായ ഒരാള്‍ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. സ്‌കൂള്‍ റോഡില്‍ കഞ്ചാവും കര്‍ണ്ണാടക നിര്‍മ്മിത മദ്യവും വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കൂലിപ്പണി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് പ്രധാന വില്‍പ്പന.
ഒരു സംഘം രാവിലെ തന്നെ ഇവിടെയെത്തി കടവരാന്തയിലിരുന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയടക്കം ശല്യം ചെയ്യുന്നതായി പരാതിയുണ്ട്. ചില ദിവസങ്ങളില്‍ ലഹരിക്കടിമയായി പട്ടാപ്പകല്‍ പോലും സംഘങ്ങള്‍ ഏറ്റുമുട്ടുന്നതും പതിവാണ്. ഇന്നലത്തെ സംഭവത്തിന് ശേഷം വ്യാപാരികള്‍ ചിലര്‍ കടവരാന്ത വെള്ളമൊഴിച്ച് ശുചീകരിച്ചു. ഇത്തരം ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it