കടകള്‍ തകര്‍ക്കുകയും ബസിന് കല്ലെറിയുകയും ചെയ്ത കേസ്; അഞ്ച് പ്രതികള്‍ക്ക് 5600 രൂപ വീതം പിഴയും തടവും

കാസര്‍കോട്: ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ കടകള്‍ തകര്‍ക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി 5600 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.മധൂര്‍ ഇസ്സത്ത് നഗറിലെ മുഹമ്മദ് നൗഫല്‍ (25), ഇസ്സത്ത് നഗറിലെ പി.എ ഹനീഫ (28), എസ്.പി നഗറിലെ യൂസഫ് സിദ്ദീഖ് (32), ഇസ്സത്ത് നഗറിലെ മാസ് മുഹമ്മദ് (31), ഇസ്സത്ത് നഗറിലെ ഷാനിദ് (27) എന്നിവര്‍ക്കാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴയും തടവും വിധിച്ചത്.2018 ഡിസംബര്‍ 16ന് […]

കാസര്‍കോട്: ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ കടകള്‍ തകര്‍ക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി 5600 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.
മധൂര്‍ ഇസ്സത്ത് നഗറിലെ മുഹമ്മദ് നൗഫല്‍ (25), ഇസ്സത്ത് നഗറിലെ പി.എ ഹനീഫ (28), എസ്.പി നഗറിലെ യൂസഫ് സിദ്ദീഖ് (32), ഇസ്സത്ത് നഗറിലെ മാസ് മുഹമ്മദ് (31), ഇസ്സത്ത് നഗറിലെ ഷാനിദ് (27) എന്നിവര്‍ക്കാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴയും തടവും വിധിച്ചത്.
2018 ഡിസംബര്‍ 16ന് വൈകിട്ട് മുതല്‍ ആരംഭിച്ച സംഘര്‍ഷം രാത്രി 10 മണിവരെ നീണ്ടുനില്‍ക്കുകയായിരുന്നു. മധൂര്‍ ഇസ്സത്ത് നഗര്‍, എസ്.പി നഗര്‍, ഉളിയത്തടുക്ക എന്നിവിടങ്ങളില്‍ രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തുകയായിരുന്നു. ഇതിനിടെ എസ്.പി നഗറിലെ ഫാസ്റ്റ് ഫുഡ് കടയും ഉളിയത്തടുക്കയിലെ ബേക്കറി കടയും തകര്‍ത്തു. പിന്നീടാണ് ബസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it