സ്‌കൂള്‍ പരിസരത്ത് യുവാക്കളെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം; സ്‌കൂള്‍ മതില്‍ തകര്‍ത്തു

കാഞ്ഞങ്ങാട്: സ്‌കൂള്‍ പരിസരത്ത് യുവാക്കളെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം. സംഭവത്തിനിടെ കാറിടിച്ച് സ്‌കൂള്‍ മതിലും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്താണ് സംഭവം. ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ ജുനൈഫ്, സമദ്, ഷറഫുദ്ദീന്‍ എന്നിവരെയാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അജാനൂര്‍ പാലായിയിലെ നൗഷാദിനെ (40) കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. പരിക്കുള്ളതിനാല്‍ ജില്ല ആസ്പത്രിയിലെ […]

കാഞ്ഞങ്ങാട്: സ്‌കൂള്‍ പരിസരത്ത് യുവാക്കളെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം. സംഭവത്തിനിടെ കാറിടിച്ച് സ്‌കൂള്‍ മതിലും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്താണ് സംഭവം. ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ ജുനൈഫ്, സമദ്, ഷറഫുദ്ദീന്‍ എന്നിവരെയാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അജാനൂര്‍ പാലായിയിലെ നൗഷാദിനെ (40) കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. പരിക്കുള്ളതിനാല്‍ ജില്ല ആസ്പത്രിയിലെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റി. ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയെ പിടികൂടാന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ കെ.പി സതീഷ് എന്നിവരും പൊലീസ് സംഘവുമുണ്ടായിരുന്നു. സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി മദ്യപാനികളുടെ ശല്യമുണ്ട്. നൗഷാദ് ഇത്തരം സംഘത്തില്‍ പെട്ടയാളാണെന്ന സംശയത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമമുണ്ടായതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. പരിക്കേറ്റ യുവാക്കള്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it