ഓട്ടോ ഡ്രൈവറെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
മഞ്ചേശ്വരം: ഓട്ടോ ഡ്രൈവറെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അംഗഡിപദവിലെ ഓട്ടോ ഡ്രൈവര്‍ ദീപ്പക് എന്ന കുട്ടനെ കിണറ്റിലേക്ക് തള്ളിയിട്ടെന്ന പരാതിയില്‍ അംഗഡി പദവിലെ സൈഫുദ്ധീനും മറ്റു രണ്ട് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ സമീപത്ത് വെച്ച് ദീപകിനെ സൈഫുദ്ധീനും മറ്റു രണ്ട് പേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ ദീപകിനെ മൂന്ന് പേര്‍ ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി സമീപത്തെ കിണറിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി. കിണറിലേക്ക് വീഴുന്ന ശബ്ദവും നിലവിളിയും […]

മഞ്ചേശ്വരം: ഓട്ടോ ഡ്രൈവറെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അംഗഡിപദവിലെ ഓട്ടോ ഡ്രൈവര്‍ ദീപ്പക് എന്ന കുട്ടനെ കിണറ്റിലേക്ക് തള്ളിയിട്ടെന്ന പരാതിയില്‍ അംഗഡി പദവിലെ സൈഫുദ്ധീനും മറ്റു രണ്ട് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ സമീപത്ത് വെച്ച് ദീപകിനെ സൈഫുദ്ധീനും മറ്റു രണ്ട് പേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ ദീപകിനെ മൂന്ന് പേര്‍ ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി സമീപത്തെ കിണറിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി. കിണറിലേക്ക് വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ദീപകിന്റെ രക്ഷപ്പെടുത്തിയത്. സൈഫുദ്ധീന്‍ നിരവധി കേസുകളില്‍ ്പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.