പണം കിട്ടാത്തതില്‍ പ്രകോപിതനായി എ.ടി.എം. കൗണ്ടര്‍ അടിച്ചുതകര്‍ത്തു

ഉദുമ; പണം കിട്ടാത്തതില്‍ പ്രകോപിതനായ ആള്‍ എ.ടി.എം കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പാലക്കുന്നില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പണമെടുക്കാനായി എ.ടി.എം കൗണ്ടറില്‍ കയറിയ ആള്‍ക്ക് പണം കിട്ടിയില്ല. ഇതോടെ ഇയാള്‍ പ്രകോപിതനാവുകയും കൗണ്ടര്‍ തകര്‍ക്കുകയും യന്ത്രത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം എ.ടി.എമ്മുകളില്‍ നിന്ന് തുടര്‍ച്ചയായി പണം കിട്ടാത്ത അവസ്ഥയുണ്ടാകുന്നതായി ആക്ഷേപമുണ്ട്.

Related Articles
Next Story
Share it