കേരളത്തിലും കര്‍ണാടകയിലും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: കേരളത്തിലും കര്‍ണാടകയിലും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു മംഗളദേവിയിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും നാട്ടുകാരുടെ പിടിയിലായത്. ഇവരെ പിന്നീട് പൊലീസിലേല്‍പ്പിച്ചു. എ.ടി.എമ്മില്‍ നിന്ന് പണം തട്ടുന്നത് പതിവാക്കിയ ആറംഗസംഘത്തില്‍ പെട്ടവരാണ് രണ്ടുപേരുമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമായി നാല്‍പ്പതോളം എ.ടി.എം കൗണ്ടറുകളില്‍ നിന്ന് സംഘം പണം തട്ടിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി രണ്ടുപേര്‍ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നത് പരിസരവാസികളുടെ […]

മംഗളൂരു: കേരളത്തിലും കര്‍ണാടകയിലും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു മംഗളദേവിയിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും നാട്ടുകാരുടെ പിടിയിലായത്. ഇവരെ പിന്നീട് പൊലീസിലേല്‍പ്പിച്ചു. എ.ടി.എമ്മില്‍ നിന്ന് പണം തട്ടുന്നത് പതിവാക്കിയ ആറംഗസംഘത്തില്‍ പെട്ടവരാണ് രണ്ടുപേരുമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമായി നാല്‍പ്പതോളം എ.ടി.എം കൗണ്ടറുകളില്‍ നിന്ന് സംഘം പണം തട്ടിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി രണ്ടുപേര്‍ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Related Articles
Next Story
Share it