ഒടയംചാലിലെ എ.ടി.എം കവര്‍ച്ചാശ്രമം; യുവാവ് റിമാണ്ടില്‍
കാഞ്ഞങ്ങാട്: ഒടയംചാലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ യുവാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. കോടോത്ത് മെക്കോടോം കോളനിയിലെ കെ. ശ്രീരാജിനെ(21)യാണ് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒടയംചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീരാജ്. കയ്യില്‍ തീരെ പണമില്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീരാജ് പൊലീസിനോട് പറഞ്ഞു. ഇരുചക്രവാഹനം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയിരുന്നു. […]

കാഞ്ഞങ്ങാട്: ഒടയംചാലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ യുവാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. കോടോത്ത് മെക്കോടോം കോളനിയിലെ കെ. ശ്രീരാജിനെ(21)യാണ് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒടയംചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീരാജ്. കയ്യില്‍ തീരെ പണമില്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീരാജ് പൊലീസിനോട് പറഞ്ഞു. ഇരുചക്രവാഹനം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയിരുന്നു. ഇതിന്റെ അടവും മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശ്രീരാജ് പറഞ്ഞു.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് സ്‌ക്രൂ ഡ്രൈവറുമായാണ് 19ന് വീട്ടിലേക്ക് പോയത്. ഉത്രാട ദിവസം പുലര്‍ച്ചെ എ.ടി.എം കവര്‍ച്ച നടത്താനാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി മൊബൈലില്‍ അലാറം സെറ്റ് ചെയ്തു വച്ചു. 2.30നാണ് അലാറം സെറ്റ് ചെയ്തത്. ഇതനുസരിച്ചാണ് ശ്രീരാജ് ഒടയംചാലിലേക്ക് പോയത്. അതേസമയം എ.ടി. എമ്മിന്റെ അടിഭാഗത്തെ ഷീറ്റ് തകര്‍ത്താല്‍ എളുപ്പത്തില്‍ പണം കിട്ടുമെന്ന് തെറ്റിദ്ധരിച്ചാണ് ഈ ഭാഗം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു അകത്തുകയറിയ ശ്രീരാജ് ക്യാമറയെന്ന് കരുതി ചെളി തേച്ച് പിടിപ്പിച്ചത് സെന്‍സറിനാണെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് സി.സി.ടി.വിയില്‍ ശ്രീരാജിന്റെ ദൃശ്യം കുടുങ്ങിയത്. ശ്രീരാജ് ആദ്യമായാണ് ഒരു കേസില്‍ പെടുന്നതെന്നും പൊലീസ് പറഞ്ഞു.