ഇനി എ.ടി.എം ഉപയോഗത്തിന് ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ ഈടാക്കാന്‍ ആര്‍.ബി.ഐ അനുമതി

മുംബൈ: ഇനി എ.ടി.എം ഉപയോഗത്തിന് ചിലവേറും. എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് അനുമതി. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. ഏഴുവര്‍ഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നേരത്തെ 2014ലാണ് […]

മുംബൈ: ഇനി എ.ടി.എം ഉപയോഗത്തിന് ചിലവേറും. എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് അനുമതി. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. ഏഴുവര്‍ഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നേരത്തെ 2014ലാണ് അവസാനമായി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം.

നിലവില്‍ എ.ടി.എമ്മില്‍ നിന്ന് പരമാവധി അഞ്ച് തവണ ഇടപാടുകള്‍ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാല്‍ പണം ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യമാണ്.

Related Articles
Next Story
Share it