പാലാപ്പള്ളി പാടി അതുലും സംഘവും; നിറഞ്ഞാടി സന്ധ്യാരാഗം

കാസര്‍കോട്: ഇന്നലെ രാത്രി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സന്ധ്യാരാഗം ഓഡിറ്റോറിയം ഇളകി മറിഞ്ഞു. നഗരസഭയുടെ സഹകരണത്തോടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ രാത്രി ഈ വേദിയില്‍ പാലാപ്പള്ളി ഫെയിം അതുല്‍ നറുകരയെ എത്തിച്ച് സംഗീതാസ്വാദകരുടെ ഹൃദയത്തിലേറുകയായിരുന്നു. പാലാപ്പള്ളിയും ആടുപാമ്പേയും അടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ പാടി അതുലും സംഘവും വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ സന്ധ്യാരാഗത്തില്‍ തിങ്ങി നിറഞ്ഞ സദസ്സും ആനന്ദനൃത്തമാടി. ഓരോ ഗാനവും നിറഞ്ഞ സദസ്സ് ആസ്വദിക്കുന്നുണ്ടായിരുന്നു. […]

കാസര്‍കോട്: ഇന്നലെ രാത്രി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സന്ധ്യാരാഗം ഓഡിറ്റോറിയം ഇളകി മറിഞ്ഞു. നഗരസഭയുടെ സഹകരണത്തോടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ രാത്രി ഈ വേദിയില്‍ പാലാപ്പള്ളി ഫെയിം അതുല്‍ നറുകരയെ എത്തിച്ച് സംഗീതാസ്വാദകരുടെ ഹൃദയത്തിലേറുകയായിരുന്നു. പാലാപ്പള്ളിയും ആടുപാമ്പേയും അടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ പാടി അതുലും സംഘവും വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ സന്ധ്യാരാഗത്തില്‍ തിങ്ങി നിറഞ്ഞ സദസ്സും ആനന്ദനൃത്തമാടി. ഓരോ ഗാനവും നിറഞ്ഞ സദസ്സ് ആസ്വദിക്കുന്നുണ്ടായിരുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് പരിപാടിക്കെത്തിയത്. ഇന്ന് രാത്രി ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലും നാളെ ഫൈനലും പ്രദര്‍ശിപ്പിക്കും.

Related Articles
Next Story
Share it