കുമ്പള ബംബ്രാണ പാടശേഖരത്തില്‍ 'ആത്മ' പദ്ധതിക്ക് തുടക്കം

കുമ്പള: കുമ്പള പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ 'ആത്മ' പദ്ധതിയില്‍ ജില്ലയ്ക്കകത്തുള്ള ട്രെയിനിംഗ് പരിപാടിയുടെ ഭാഗമായി കുമ്പള ബംബ്രാണ പാടശേഖരത്തില്‍ 50 ഏക്കര്‍ സ്ഥലത്ത് നൂതന സാങ്കേതിക വിദ്യ അഗ്രികള്‍ച്ചര്‍ ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ സൂക്ഷ്മ മൂലക സ്‌പ്രെയിങ്ങ് നടത്തി. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര തലവന്‍ ഡോ.മനോജ് കുമാര്‍ പദ്ധതി […]

കുമ്പള: കുമ്പള പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ 'ആത്മ' പദ്ധതിയില്‍ ജില്ലയ്ക്കകത്തുള്ള ട്രെയിനിംഗ് പരിപാടിയുടെ ഭാഗമായി കുമ്പള ബംബ്രാണ പാടശേഖരത്തില്‍ 50 ഏക്കര്‍ സ്ഥലത്ത് നൂതന സാങ്കേതിക വിദ്യ അഗ്രികള്‍ച്ചര്‍ ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ സൂക്ഷ്മ മൂലക സ്‌പ്രെയിങ്ങ് നടത്തി. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര തലവന്‍ ഡോ.മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു. കുമ്പള കൃഷിഭവന്‍ ഓഫീസര്‍ ബിന്ദു സ്വാഗതം പറഞ്ഞു. കാസര്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത കെ മേനോന്‍, കെ. മണികണ്ഠന്‍, കുമ്പള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമാ ഖാലിദ്, വാര്‍ഡ് മെമ്പര്‍ കെ. മോഹനന്‍, ബംബ്രാണ പാടശേഖര സമിതി കണ്‍വീനര്‍ റുക്മാകര എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഉഷാകുമാരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it