പാര്‍ഥസാരഥി ക്ഷേത്രത്തില്‍<br>പ്രതിദിന അന്നദാനം പുനരാരംഭിച്ചു

പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രതിദിന അന്നദാനം പുനരാരംഭിച്ചു. ക്ഷേത്രം നിലവില്‍ വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ അന്നദാനം ആരംഭിച്ചത്.മംഗളൂരിലെ ബിസിനസുകാരനും കരുണ ഇന്‍ഫ്രാ പ്രോപ്പര്‍റ്റീസ് എം. ഡി.യുമായ വി. കരുണാകരനാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കിതുടങ്ങിയത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മുടങ്ങിയ അന്നദാനമാണ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചത്. ഇതോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ രക്ഷാധികാരിയും മുന്‍ പൊലീസ് സൂപ്രണ്ടുമായ എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. രക്ഷാധിമാരായ വി.കരുണാകരന്‍, പി. കുഞ്ഞിക്കണ്ണന്‍, കോടോത്ത് […]

പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രതിദിന അന്നദാനം പുനരാരംഭിച്ചു. ക്ഷേത്രം നിലവില്‍ വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ അന്നദാനം ആരംഭിച്ചത്.
മംഗളൂരിലെ ബിസിനസുകാരനും കരുണ ഇന്‍ഫ്രാ പ്രോപ്പര്‍റ്റീസ് എം. ഡി.യുമായ വി. കരുണാകരനാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കിതുടങ്ങിയത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മുടങ്ങിയ അന്നദാനമാണ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചത്. ഇതോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ രക്ഷാധികാരിയും മുന്‍ പൊലീസ് സൂപ്രണ്ടുമായ എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. രക്ഷാധിമാരായ വി.കരുണാകരന്‍, പി. കുഞ്ഞിക്കണ്ണന്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, പ്രസിഡന്റ്പ്രഭാകരന്‍ പാറമ്മല്‍, സെക്രട്ടറി ബി. ദേവദാസ്, പാലക്കുന്നില്‍ കുട്ടി പ്രസംഗിച്ചു.

Related Articles
Next Story
Share it