പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍<br>കിടത്തി ചികിത്സ ആരംഭിച്ചു

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24 കിടക്കകളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഒപിയില്‍ വൈകുന്നേരം ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. കിടിത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് രാത്രി സമയങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായാല്‍ അത് ലഭ്യമാക്കാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് നിയമിച്ചു. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമായി പാണത്തൂര്‍ എഫ് എച്ച് സി മാറും. ഉദ്ഘാടന ചടങ്ങില്‍ പനത്തടി […]

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24 കിടക്കകളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഒപിയില്‍ വൈകുന്നേരം ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. കിടിത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് രാത്രി സമയങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായാല്‍ അത് ലഭ്യമാക്കാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് നിയമിച്ചു. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമായി പാണത്തൂര്‍ എഫ് എച്ച് സി മാറും. ഉദ്ഘാടന ചടങ്ങില്‍ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷയായി. ആശുപത്രിയിലേക്ക് സംഭാവന ചെയ്ത ഉപകരണങ്ങള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ എം.പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ ശിവദാസ്, ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്തുമല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ റിജിത്ത് കൃഷ്ണന്‍, പാണത്തൂര്‍ എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുരൂപ് ശശിധര്‍, പനത്തടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it