നാദാപുരത്ത് സി.പി.ഐ ഓഫീസിലെ കൊടി അഴിച്ചുമാറ്റി ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടി; സി.പി.ഐ പ്രവര്‍ത്തകരെത്തി അഴിച്ചുമാറ്റി
കോഴിക്കോട്: നാദാപുരം എടച്ചേരിയില്‍ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് അസ്വാരസ്യങ്ങള്‍ക്കിടയാക്കി. എടച്ചേരിയില്‍ സിപിഐ വിട്ട അമ്പതോളം പേര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ഇതിന് പിന്നാലെയാണ് സിപിഐയുടെ എടച്ചേരി നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ എംപി കൃഷ്ണന്‍ സ്മാരക മന്ദിരത്തിലെ കൊടികള്‍ അഴിച്ചു മാറ്റി ഡിവൈഎഫ്‌ഐയുടെ കൊടികള്‍ കെട്ടിയത്. ഡിവൈഎഫ്‌ഐയുടെ കൊടികള്‍ പിന്നീട് സിപിഐ പ്രവര്‍ത്തകരെത്തി അഴിച്ചു […]

കോഴിക്കോട്: നാദാപുരം എടച്ചേരിയില്‍ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് അസ്വാരസ്യങ്ങള്‍ക്കിടയാക്കി. എടച്ചേരിയില്‍ സിപിഐ വിട്ട അമ്പതോളം പേര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ഇതിന് പിന്നാലെയാണ് സിപിഐയുടെ എടച്ചേരി നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ എംപി കൃഷ്ണന്‍ സ്മാരക മന്ദിരത്തിലെ കൊടികള്‍ അഴിച്ചു മാറ്റി ഡിവൈഎഫ്‌ഐയുടെ കൊടികള്‍ കെട്ടിയത്. ഡിവൈഎഫ്‌ഐയുടെ കൊടികള്‍ പിന്നീട് സിപിഐ പ്രവര്‍ത്തകരെത്തി അഴിച്ചു മാറ്റുകയായിരുന്നു. അടുത്തിടെ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് സിപിഐ ആരോപണം. എന്നാല്‍ കൊടി കെട്ടിയതുമായി സംഘടനക്ക് ബന്ധമില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം.