കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍. ഇതില്‍ 36 പേര്‍ കുവൈത്തികളും 49 പേര്‍ വിദേശികളുമാണ്. മരണകാരണമായ അപകടങ്ങളില്‍ ഭൂരിഭാഗവും റെഡ് സിഗ്‌നല്‍ ലംഘനവും ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ കാരണമാണ്. കഴിഞ്ഞ വര്‍ഷം ആകെ 6813 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 352 പേരാണ് മരിച്ചത്. ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ അതേ ശരാശരിയാണ് തുടരുന്നത്. കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. വാട്‌സ്ആപ്പിലൂടെ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍. ഇതില്‍ 36 പേര്‍ കുവൈത്തികളും 49 പേര്‍ വിദേശികളുമാണ്. മരണകാരണമായ അപകടങ്ങളില്‍ ഭൂരിഭാഗവും റെഡ് സിഗ്‌നല്‍ ലംഘനവും ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ കാരണമാണ്.

കഴിഞ്ഞ വര്‍ഷം ആകെ 6813 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 352 പേരാണ് മരിച്ചത്. ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ അതേ ശരാശരിയാണ് തുടരുന്നത്. കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. വാട്‌സ്ആപ്പിലൂടെ പരാതി അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം 66,689 പരാതികള്‍ ഇത്തരത്തില്‍ ലഭിച്ചു. 2019 മേയ് 26 മുതല്‍ 2021 മാര്‍ച്ച് 30 വരെയുള്ള കണക്കാണിത്.

റമദാനില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധന വിഭാഗം രാവിലെ പത്തുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. മറ്റു വിഭാഗങ്ങള്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക് 2.30 വരെ സന്ദര്‍ശകരെ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it