പൂനെയിലെ രാസവസ്തു നിര്‍മാണശാലയില്‍ തീപിടുത്തം; 18 പേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ രാസവസ്തു നിര്‍മാണശാലയില്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്.വി.എസ് അക്വാടെക്‌നോളജിയെന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണിത്. ജീവനക്കാര്‍ കമ്പനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് സുപ്രണ്ട് അഭിനവ് ദേശ്മുഖ് പറഞ്ഞു. ജലശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ ഡയോക്‌സൈഡ് ടാബ് നിര്‍മിക്കുന്ന ഫാക്ടറിയാണ് എസ്.വി.എസ് അക്വാടെക്‌നോളജി.

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ രാസവസ്തു നിര്‍മാണശാലയില്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്.വി.എസ് അക്വാടെക്‌നോളജിയെന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണിത്.

ജീവനക്കാര്‍ കമ്പനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് സുപ്രണ്ട് അഭിനവ് ദേശ്മുഖ് പറഞ്ഞു. ജലശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ ഡയോക്‌സൈഡ് ടാബ് നിര്‍മിക്കുന്ന ഫാക്ടറിയാണ് എസ്.വി.എസ് അക്വാടെക്‌നോളജി.

Related Articles
Next Story
Share it