കുമ്പളയില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് 1.8 ലക്ഷം രൂപ കവര്‍ന്നു
കുമ്പള: കുമ്പളയില്‍ മൊത്തവിതരണ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് 1,80,000 രൂപ കവര്‍ന്നു. കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയില്‍ കുമ്പള വ്യാപാരഭവന് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.എ. സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി വന്ന ജീവനക്കാരാനാണ് പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാല്‍ ഇന്ന് ബാങ്കില്‍ അടക്കാനായി മേശ വലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ഒരു […]

കുമ്പള: കുമ്പളയില്‍ മൊത്തവിതരണ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് 1,80,000 രൂപ കവര്‍ന്നു. കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയില്‍ കുമ്പള വ്യാപാരഭവന് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.എ. സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി വന്ന ജീവനക്കാരാനാണ് പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാല്‍ ഇന്ന് ബാങ്കില്‍ അടക്കാനായി മേശ വലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ഒരു ഓട്ടോ ഈ കടയുടെ പരിസരത്ത് കറങ്ങിയിരുന്നതായി ചിലര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. കുമ്പള പൊലീസ് ഓട്ടോയുടെ നമ്പര്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്.