കോവിഡിന് പുല്ലുവില; മാസ്കും സാമൂഹിക അകലമൊന്നുമില്ലാതെ ഹരിദ്വാറില്‍ കുംഭമേള
ഹരിദ്വാര്‍: രാജ്യം കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഹരിദ്വാറില്‍ കുംഭമേള. മാസ്കോ സാമൂഹിക അകലമോ ഇല്ലാതെയാണ് ഭക്തര്‍ മേളയില്‍ പങ്കെടുത്തത്. 28 ലക്ഷത്തോളം ആളുകള്‍ മേളയുടെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാന്‍ ആര്.ടി.പിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ടുമായി വരുന്നവരെ മാത്രമേ കുംഭമേളയില്‍ പ്രവേശിപ്പിക്കൂ എന്ന് തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ കടലാസിലൊതുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കെടുക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധന, മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ […]

ഹരിദ്വാര്‍: രാജ്യം കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഹരിദ്വാറില്‍ കുംഭമേള. മാസ്കോ സാമൂഹിക അകലമോ ഇല്ലാതെയാണ് ഭക്തര്‍ മേളയില്‍ പങ്കെടുത്തത്. 28 ലക്ഷത്തോളം ആളുകള്‍ മേളയുടെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാന്‍ ആര്.ടി.പിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ടുമായി വരുന്നവരെ മാത്രമേ കുംഭമേളയില്‍ പ്രവേശിപ്പിക്കൂ എന്ന് തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ കടലാസിലൊതുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കെടുക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധന, മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ അടിസ്ഥാന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പോലും നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കഴിയുന്നില്ലെന്നും ആരോപണമുണ്ട്.
തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹി സ്നാനില്‍ (രാജകീയ കുളി) പങ്കെടുത്ത 102 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. 18,169 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് രണ്ടാമത്തെ ഷാഹി സ്നാന് പൂര്‍ത്തിയായത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കായി ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുമിടയില്‍ ആരോഗ്യവകുപ്പ് നടത്തിയ കൊവിഡ് ടെസ്റ്റിന്റെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണിത്. ജനുവരി 14ന് ആരംഭിച്ച കുംഭമേള ചടങ്ങുകള്‍ ഏപ്രില്‍ 27നാണ് അവസാനിക്കുക. ഇതിനിടയില്‍ ദശലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന നാല് ഷാഹി സ്നാനുകള്‍ നടക്കും. മാര്‍ച്ച് 11 ന് നടന്ന ആദ്യ ഷാഹി സ്നാനില്‍ 32 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. അടുത്ത ഷാഹി സ്നാന് ബുധനാഴ്ചയും അവസാനത്തേത് ഏപ്രില്‍ 27നും നടക്കും.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ അവകാശവാദം.