കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയം പൊളിച്ച് ലിഫ്റ്റ് പണിയുന്നു; വിശ്രമ കേന്ദ്രം തുറക്കാത്തത് ദുരിതമാവുന്നു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാന്‍ നടപടിയില്ല.മഴ നനഞ്ഞാണ് യാത്രക്കാര്‍ വണ്ടികയറുന്നത്. വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തതും പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര ഇല്ലാത്തതും യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുന്നു.ഇതിനിടയിലാണ് യാത്രക്കാര്‍ പ്രാഥമികാവശ്യത്തിനായി ഉപയോഗിച്ചിരുന്ന ശൗചാലയം പൊളിച്ച് മാറ്റിയിരിക്കുന്നത്. ഇവിടെ ലിഫ്റ്റ് സംവിധാനമുണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ശൗചാലയം കൂടി ഉള്‍പ്പെടുന്ന വിശ്രമകേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങളായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയുമില്ല. ശൗചാലയത്തിന്റെ അഭാവം മൂലം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. ശൗചാലയവും […]

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാന്‍ നടപടിയില്ല.
മഴ നനഞ്ഞാണ് യാത്രക്കാര്‍ വണ്ടികയറുന്നത്. വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തതും പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര ഇല്ലാത്തതും യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുന്നു.
ഇതിനിടയിലാണ് യാത്രക്കാര്‍ പ്രാഥമികാവശ്യത്തിനായി ഉപയോഗിച്ചിരുന്ന ശൗചാലയം പൊളിച്ച് മാറ്റിയിരിക്കുന്നത്. ഇവിടെ ലിഫ്റ്റ് സംവിധാനമുണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ശൗചാലയം കൂടി ഉള്‍പ്പെടുന്ന വിശ്രമകേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങളായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയുമില്ല. ശൗചാലയത്തിന്റെ അഭാവം മൂലം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. ശൗചാലയവും വിശ്രമ മുറിയും അടിയന്തരമായി തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Articles
Next Story
Share it