ആസ്റ്റര്‍ മിംസ് സേവനങ്ങള്‍ ഇനി കാസര്‍കോട്ടും

കാസര്‍കോട്: കേരളത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോട്ടും ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ മിംസ് കാസര്‍കോട്ടെ അരമന ആസ്പത്രിയുമായി സഹകരിച്ച് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാല്‍ എമര്‍ജന്‍സി മെഡിസിന് നേതൃത്വം നല്‍കും. ബുക്കിംഗ് കൗണ്ടര്‍, വീഡിയോ കണ്‍സള്‍ട്ടേഷന്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ടെലി ഐ.സി.യു, കിഡ്‌നി ട്രാന്‍സ്പ്ലാന്റെഷന്‍, സര്‍ജന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജന്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. പത്രസമ്മേളനത്തില്‍ […]

കാസര്‍കോട്: കേരളത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോട്ടും ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ മിംസ് കാസര്‍കോട്ടെ അരമന ആസ്പത്രിയുമായി സഹകരിച്ച് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാല്‍ എമര്‍ജന്‍സി മെഡിസിന് നേതൃത്വം നല്‍കും. ബുക്കിംഗ് കൗണ്ടര്‍, വീഡിയോ കണ്‍സള്‍ട്ടേഷന്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ടെലി ഐ.സി.യു, കിഡ്‌നി ട്രാന്‍സ്പ്ലാന്റെഷന്‍, സര്‍ജന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജന്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. പത്രസമ്മേളനത്തില്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസീന്‍, ഡോ.രാജേഷ് കുമാര്‍, ഡോ.സക്കരിയ്യ, ഡോ.അബ്ദുല്‍ മന്‍സൂര്‍, ധനരാജ് കുമാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it