അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.വി. ശൈലജ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ സെഷന്‍സ് കോടതിയിലെ മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഹൊസ്ദുര്‍ഗ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എം.വി. ശൈലജ(52)അന്തരിച്ചു. കവി നാലാപ്പാടം പത്മനാഭന്റെ ഭാര്യയാണ്. അജാനൂര്‍ പുതിയകണ്ടം സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷമായി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്നു. തളിപ്പറമ്പ്, മട്ടന്നൂര്‍ കോടതികളിലും എ.പി.പി.യായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്)കോടതിയിലെ എ.പി.പി.യാണ്. ഏറെ കാലം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലായിരുന്നു. എ.പി.പി.ആകുന്നതിന് മുമ്പാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ […]

കാഞ്ഞങ്ങാട്: ജില്ലാ സെഷന്‍സ് കോടതിയിലെ മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഹൊസ്ദുര്‍ഗ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എം.വി. ശൈലജ(52)അന്തരിച്ചു. കവി നാലാപ്പാടം പത്മനാഭന്റെ ഭാര്യയാണ്. അജാനൂര്‍ പുതിയകണ്ടം സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷമായി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്നു. തളിപ്പറമ്പ്, മട്ടന്നൂര്‍ കോടതികളിലും എ.പി.പി.യായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്)കോടതിയിലെ എ.പി.പി.യാണ്. ഏറെ കാലം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലായിരുന്നു. എ.പി.പി.ആകുന്നതിന് മുമ്പാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചത്. കോഴിക്കോട് ലോ കോളേജില്‍ നിന്നു നിയമബിരുദം നേടിയെത്തിയ ശൈലജ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. ടി.കെ.സുധാകരന്‍, കെ.രാജീവന്‍ തുടങ്ങിയവരുടെ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്തു. ഏറെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ കേസുകളില്‍ വാദിച്ചു ജയിച്ചു. നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് കോട്ടത്തല അറസ്റ്റിലായ കേസിലാണ് ഒടുവില്‍ വാദിച്ചത്. അധ്യാപക ദമ്പതിമാരായ പരേതനായ ഗോപാലന്റേയും ലീലയുടെയും മകളാണ്. മക്കള്‍: ഉണ്ണിമായ, പത്മപ്രിയ. മരുമകന്‍ ചരണ്‍ (സൗണ്ട് എഞ്ചിനിയര്‍). സഹോദരങ്ങള്‍: എം. വി. ശൈലേന്ദ്രന്‍ (ജവഹര്‍ നവോദയ വിദ്യാലയ അധ്യാപകന്‍, തപസ്യ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി), എം.വി സുധിന്ദ്രന്‍ (എക്സൈസ്), എം.വി സുധ (കരിവെള്ളൂര്‍).

Related Articles
Next Story
Share it