മംഗളൂരു സൂറത്കലില്‍ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണ് അസി. പ്രൊഫസര്‍ അതീവഗുരുതരനിലയില്‍
മംഗളൂരു: മംഗളൂരു സൂറത്കലില്‍ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണ് അസി. പ്രൊഫസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൂറത്ത്കലിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന മനീഷ് കുമാര്‍ (36) ആണ് അത്യാസന്ന നിലയില്‍ മംഗളൂരു എ.ജെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മനീഷ്‌കുമാര്‍ വ്യാഴാഴ്ച വൈകുന്നേരം സൂറത്ത്കലിന് സമീപം മുക്കയിലെ അഗ്രജ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ രണ്ടാം നിലയിലെ വാടക ഫ്ളാറ്റില്‍ താമസിക്കുന്ന മനീഷ്, ഒരു തൊഴിലാളി പുതുതായി […]

മംഗളൂരു: മംഗളൂരു സൂറത്കലില്‍ അപ്പാര്‍ട്ടുമെന്റിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണ് അസി. പ്രൊഫസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൂറത്ത്കലിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന മനീഷ് കുമാര്‍ (36) ആണ് അത്യാസന്ന നിലയില്‍ മംഗളൂരു എ.ജെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മനീഷ്‌കുമാര്‍ വ്യാഴാഴ്ച വൈകുന്നേരം സൂറത്ത്കലിന് സമീപം മുക്കയിലെ അഗ്രജ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ രണ്ടാം നിലയിലെ വാടക ഫ്ളാറ്റില്‍ താമസിക്കുന്ന മനീഷ്, ഒരു തൊഴിലാളി പുതുതായി ഘടിപ്പിച്ച എയര്‍ടെല്‍ ഡിഷ് ആന്റിന കണക്ഷന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അപ്പാര്‍ട്ടുമെന്റിന്റെ മുകളില്‍ കയറുകയായിരുന്നു. അഞ്ചാം നിലയിലെത്തിയപ്പോള്‍ മനീഷ് കാല്‍ വഴുതി വീഴുകയാണുണ്ടായത്. മനീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതായും ശസ്ത്രക്രിയ ഇതിനകം നടത്തിയതായും വിവരമുണ്ട്. നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.