കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം നല്‍കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ; 14 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സഹായം നല്‍കിയിരുന്നതായി സിബിഐ കണ്ടെത്തല്‍. സംഭവത്തില്‍ നാല് കസ്റ്റംസ് സൂപ്രണ്ടന്റുമാരും പത്ത് ഇന്‍സ്പെക്ടര്‍മാരമടക്കം 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു. വിമാനത്താവളം വഴി കള്ളക്കടത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതായി നേരത്തെ സിബിഐ കണ്ടെത്തുകയും, ഉദ്യോഗസ്ഥരുടെ വീടുകളില്‍ പ്രാഥമിക തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും സിബിഐ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. […]

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സഹായം നല്‍കിയിരുന്നതായി സിബിഐ കണ്ടെത്തല്‍. സംഭവത്തില്‍ നാല് കസ്റ്റംസ് സൂപ്രണ്ടന്റുമാരും പത്ത് ഇന്‍സ്പെക്ടര്‍മാരമടക്കം 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു.

വിമാനത്താവളം വഴി കള്ളക്കടത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതായി നേരത്തെ സിബിഐ കണ്ടെത്തുകയും, ഉദ്യോഗസ്ഥരുടെ വീടുകളില്‍ പ്രാഥമിക തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും സിബിഐ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ കേസടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്റെ അനുമതി വേണമെന്ന നിയമത്തെ തുടര്‍ന്നാണ് ഇത്. അപേക്ഷ സമര്‍പ്പിച്ച് ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Related Articles
Next Story
Share it