കെ. ബാലകൃഷ്ണന് അസൈനാര്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം

പയ്യന്നൂര്‍: ചരിത്രകാരനും ഗ്രന്ഥകാരനും ചന്ദ്രിക ദിനപത്രം മുന്‍ ലേഖകനുമായിരുന്ന കെ.കെ അസൈനാര്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സ്മാരക സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് അസൈനാര്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവും ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്ററുമായ കെ. ബാലകൃഷ്ണന്‍ അര്‍ഹനായി. പ്രാദേശിക ചരിത്ര രചനാരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സുരേഷ് എതിര്‍ദിശ, ഹസ്സന്‍ കൊറ്റി, രാഘവന്‍ കടന്നപ്പള്ളി എന്നിവരടങ്ങിയ ജൂറി ഇദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 21ന് വൈകിട്ട് 4 മണിക്ക് പയ്യന്നൂര്‍ ബി.കെ.എം […]

പയ്യന്നൂര്‍: ചരിത്രകാരനും ഗ്രന്ഥകാരനും ചന്ദ്രിക ദിനപത്രം മുന്‍ ലേഖകനുമായിരുന്ന കെ.കെ അസൈനാര്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സ്മാരക സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് അസൈനാര്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവും ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്ററുമായ കെ. ബാലകൃഷ്ണന്‍ അര്‍ഹനായി. പ്രാദേശിക ചരിത്ര രചനാരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സുരേഷ് എതിര്‍ദിശ, ഹസ്സന്‍ കൊറ്റി, രാഘവന്‍ കടന്നപ്പള്ളി എന്നിവരടങ്ങിയ ജൂറി ഇദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 21ന് വൈകിട്ട് 4 മണിക്ക് പയ്യന്നൂര്‍ ബി.കെ.എം ജംഗ്ഷനിലെ ഒ.പി.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി.ഐ മധുസൂദനന്‍ എം.എല്‍.എ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ രാഘവന്‍ കടന്നപ്പള്ളി, കെ.കെ മുഹമ്മദ് കുഞ്ഞി, കെ.കെ അഷ്‌റഫ്, അഫ്‌സല്‍ രാമന്തളി, ഇ.കെ ശരീഫ സംബന്ധിച്ചു.

Related Articles
Next Story
Share it