നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണം- പി.കെ അന്‍വര്‍ നഹ

ദുബായ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭ്യര്‍ത്ഥിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ കെ.എം.സി.സി കോര്‍ഡിനേറ്റര്‍ സി.വി.എം.വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ എഡിറ്റര്‍ ടി.പി […]

ദുബായ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭ്യര്‍ത്ഥിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ കെ.എം.സി.സി കോര്‍ഡിനേറ്റര്‍ സി.വി.എം.വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ എഡിറ്റര്‍ ടി.പി ചെറൂപ്പ, ദുബായ് കെ.എം.സി.സി സംസ്ഥാന ജന സെക്രട്ടറി മുസ്തഫ തിരൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീന്‍, സലാം തട്ടാനിച്ചേരി, കെ പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, അഷ്റഫ് പാവൂര്‍, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട് അഷ്റഫ് ബായാര്‍, ഫൈസല്‍ പട്ടേല്‍, ഷബീര്‍ കീഴൂര്‍, ഹനീഫ് ബാവ നഗര്‍ സലാം മാവിലാടം, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, ഷാജഹാന്‍ കാഞ്ഞങ്ങാട്, ബഷീര്‍ പാറപ്പള്ളി, അഷ്റഫ് ബച്ചന്‍, യൂസുഫ് ഷേണി, സുബൈര്‍ കുബണൂര്‍, സുബൈര്‍ അബ്ദുല്ല, സഫ്വാന്‍ അണങ്കൂര്‍, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥനയും ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ അഞ്ചു യു .ഡി.എഫ് സ്ഥാനാര്‍ഥികളായ എ.കെ.എം അഷ്റഫ്, എന്‍.എ നെല്ലിക്കുന്ന് ബാലകൃഷ്ണന്‍ പെരിയ, പി.വി സുരേഷ്, എം.പി ജോസഫ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

Related Articles
Next Story
Share it