കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ മെയ് 2ന്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ്് വോട്ടെണ്ണല്‍. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം […]

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ്് വോട്ടെണ്ണല്‍.
കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.

സംസ്ഥാനത്ത് ഒറ്റ ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 2നും പത്രികാ സമര്‍പ്പണം മാര്‍ച്ച് 20നും സൂക്ഷ്മ പരിശോധന മാര്‍ച്ച് 20നുമാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്.

പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളു. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും. ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതായും കമ്മീഷണര്‍ അറിയിച്ചു.

കേരളത്തിനൊപ്പം പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്.
മൂന്ന് ഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം മാര്‍ച്ച് 27നും രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രില്‍ ആറിനുമാണ്. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്കും തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്കും കേരളത്തില്‍ 140 സീറ്റുകളിലേക്കും അസമില്‍ 26 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles
Next Story
Share it