കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. രണ്ട് ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീണ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 16 മുതല്‍ ഇതുവരെ 5,38,000 അപേക്ഷകള്‍ ലഭിച്ചു. ജനുവരി 20ന് അന്തിമ വോട്ടര്‍ […]

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. രണ്ട് ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീണ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 16 മുതല്‍ ഇതുവരെ 5,38,000 അപേക്ഷകള്‍ ലഭിച്ചു. ജനുവരി 20ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. മീണ അറിയിച്ചു. പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയ്യതിയായ ഡിസംബര്‍ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ വെച്ച് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കും. ഭിന്ന ശേഷിക്കാര്‍ക്കും 80 വയസ് പിന്നിട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കും. ഇത് നിര്‍ബന്ധമില്ല. പോസ്റ്റല്‍ ബാലറ്റ് വേണോ എന്നതില്‍ അവരവര്‍ക്ക് തീരുമാനമെടുക്കാം.

കോവിഡ് അടക്കമുള്ള സാഹചര്യത്തില്‍ ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാരെന്ന തോതില്‍ ആയിരിക്കും ബൂത്ത് ക്രമീകരിക്കുക. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണവും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കോവിഡ് പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it