മുസ്ലിം വോട്ടുകള്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും; കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞതും യുഡിഎഫിന് വന്‍ വിജയം നേടിത്തരുമെന്നും കെപിസിസി അന്വേഷണ സംഘം

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും യുഡിഎഫിന് വമ്പന്‍ വിജയം ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും കെപിസിസി അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിലപാടാണെടുത്തിട്ടുള്ളതെന്നാണ് തങ്ങള്‍ക്ക് അടിത്തട്ടില്‍ നിന്നു കിട്ടുന്ന റിപ്പോര്‍ട്ടെന്നും ഇതായിരിക്കും ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തകര്‍ക്കുകയെന്നും അന്വേഷണ സംഘം പറയുന്നു. ഇക്കുറി കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ കെ.പി.സി.സിയെ സഹായിച്ച സംഘത്തിന്റെ […]

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും യുഡിഎഫിന് വമ്പന്‍ വിജയം ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും കെപിസിസി അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിലപാടാണെടുത്തിട്ടുള്ളതെന്നാണ് തങ്ങള്‍ക്ക് അടിത്തട്ടില്‍ നിന്നു കിട്ടുന്ന റിപ്പോര്‍ട്ടെന്നും ഇതായിരിക്കും ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തകര്‍ക്കുകയെന്നും അന്വേഷണ സംഘം പറയുന്നു.

ഇക്കുറി കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ കെ.പി.സി.സിയെ സഹായിച്ച സംഘത്തിന്റെ മുന്‍നിരയിലുള്ള വ്യക്തിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നും 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലെത്തിയപ്പോഴും 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലെത്തിയപ്പോഴും വോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. ഇതില്‍ ഏറിയകൂറും കള്ളവോട്ടുകളായിരുന്നുവെന്നും എന്നാല്‍ 2019-ല്‍ നിന്നും 2021-ലേക്കെത്തുമ്പോള്‍ വോട്ടുകളുടെ എണ്ണത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസമില്ലാതെ പോയത് കള്ളവോട്ടുകള്‍ കുറഞ്ഞതുകൊണ്ടാണെന്നും കെ.പി.സി.സി. അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത വ്യക്തി പറയുന്നു.

Related Articles
Next Story
Share it