സി.പി.ഐ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു, ബാക്കി സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇത്തവണ 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. ബാക്കി നാല് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കാനം അറിയിച്ചു. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നതായും സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്നും കാനം പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് മൂന്നാം അങ്കത്തിനിറങ്ങും. പ്രവര്‍ത്തകരുമായി യോജിച്ചുപോകുന്നില്ലെന്ന പേരില്‍ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇത്തവണ 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. ബാക്കി നാല് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കാനം അറിയിച്ചു.

എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നതായും സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്നും കാനം പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് മൂന്നാം അങ്കത്തിനിറങ്ങും. പ്രവര്‍ത്തകരുമായി യോജിച്ചുപോകുന്നില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ശാസിച്ചെങ്കിലും നിലവിലെ എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ തന്നെ പട്ടാമ്പിയില്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം.

സ്ഥാനാര്‍ത്ഥി പട്ടിക

1.നെടുമങ്ങാട് - ജി ആര്‍ അനില്‍

2.ചിറയിന്‍കീഴ് - വി ശശി

3.ചാത്തന്നൂര്‍ - ജി എസ് ജയലാല്‍

4. പുനലൂര്‍ - പി.എസ് സുപാല്‍

5. കരുനാഗപ്പള്ളി - ആര്‍ രാമചന്ദ്രന്‍

6. ചേര്‍ത്തല - പി പ്രസാദ്

7. വൈക്കം - സി കെ ആശ

8.മൂവാറ്റുപുഴ - എല്‍ദോ എബ്രഹാം

9. പീരുമേട് - വാഴൂര്‍ സോമന്‍

10. തൃശൂര്‍ - പി ബാലചന്ദ്രന്‍

11. ഒല്ലൂര്‍ - കെ രാജന്‍

12. കൈപ്പമംഗലം - ഇ.ടി. ടൈസണ്‍

13. കൊടുങ്ങല്ലൂര്‍ - വി ആര്‍ സുനില്‍കുമാര്‍

14. പട്ടാമ്പി - മുഹമ്മദ് മുഹ്സിന്‍

15. മണ്ണാര്‍ക്കാട് - സുരേഷ് രാജ്

16. മഞ്ചേരി - ഡിബോണ നാസര്‍

17. തിരൂരങ്ങാടി - അജിത്ത് കോളോടി

18. ഏറനാട് - കെ ടി അബ്ദുര്‍ റഹ് മാന്‍

19. നാദാപുരം - ഇ കെ വിജയന്‍

20. കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരന്‍

21. അടൂര്‍ - ചിറ്റയം ഗോപകുമാര്‍

തീരുമാനമാകാത്തത്

ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക.

Related Articles
Next Story
Share it