കാസര്‍കോട്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ ഓരോ മൈതാനം വീതം 41 മൈതാനങ്ങള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നേരത്തെ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മെതാനങ്ങള് അനുവദിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് കൂടുതല്‍ മൈതാനങ്ങള്‍ അനുവദിച്ച് നേരത്തെയുള്ള ഉത്തരവ് ഭേദഗതി ചെയ്തത്.
മഞ്ചേശ്വരം
(പഞ്ചായത്ത് / നഗരസഭ, മൈതാനം എന്ന ക്രമത്തില്‍)
വോര്‍ക്കാടി- സെന്റ് ജോസഫ് സ്കൂള്‍ മജീര്‍ പള്ള മൈതാനം
മീഞ്ച- ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം
എന്മകജെ- എസ്.എന്‍.എച്ച്.എസ് പെര്‍ള സ്കൂള്‍ ഗ്രൗണ്ട്
പുത്തിഗെ- ബാഡൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം
കുമ്പള- ജി.എച്ച്.എസ്.എസ്. മൈതാനം മൊഗ്രാല്‍
മഞ്ചേശ്വരം- ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍
പൈവളികെ- ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍ സ്കൂള്‍ മൈതാനം
കാസര്‍കോട്
ചെങ്കള- ചെര്‍ക്കള സെന്‍ട്രല്‍ സ്കൂള്‍ മൈതാനം ചെര്‍ക്കള
മൊഗ്രാല്‍ പുത്തൂര്‍- ജി എച്ച് എസ് എസ് മൈതാനം മൊഗ്രാല്‍ പുത്തൂര്‍
മധൂര്‍- ഷിരിബാഗിലു സ്കൂള്‍ മൈതാനം ഉളിയത്തടുക്ക
ബദിയടുക്ക- ബദിയഡുക്ക ഗ്രാമപഞ്ചായത്ത് മൈതാനം ബദിയഡുക്ക
കാറഡുക്ക- പൂവടുക്ക പഞ്ചായത്ത് സ്റ്റേഡിയം
കുംബാഡാജെ- മാര്‍പ്പനടുക്ക മൈതാനം
ബെള്ളൂര്‍- ജി.എച്ച്.എസ് എസ് മൈതാനം ബെള്ളൂര്‍.
കാസര്‍കോട് നഗരസഭ- താളിപ്പടപ്പ് മൈതാനം അടുക്കത്ത് വയല്‍
ഉദുമ
ചെമ്മനാട്- ചട്ടഞ്ചാല്‍ എച്ച് എസ് എസ് മൈതാനം
ഉദുമ- ജി.എച്ച്.എസ് എസ് മൈതാനം ഉദുമ
പള്ളിക്കര- ജി എച്ച് എസ് എസ് പള്ളിക്കര
മുളിയാര്‍- മുളിയാര്‍ ഗ്രാമപഞ്ചായത്ത് മൈതാനം ബോവിക്കാനം
കുറ്റിക്കോല്‍- ഗവ. ഹൈസ്കൂള്‍ മൈതാനം കുറ്റിക്കോല്‍
ബേഡകം- ഗവ. ഹൈസ്കൂള്‍ മൈതാനം കുണ്ടംകുഴി
പുല്ലൂര്‍ പെരിയ- ജി.എച്ച്.എസ് എസ് പെരിയ മൈതാനം
ദേലംപാടി- അഡൂര്‍ സ്കൂള്‍ മൈതാനം
കാഞ്ഞങ്ങാട്
ബളാല്‍- സെന്റ് ജൂഡ്സ് എച്ച് എസ് എസ് മൈതാനം വെള്ളരിക്കുണ്ട്
മടിക്കൈ- ജി യു പി എസ് ആലംപാടി മൈതാനം എരിക്കുളം
കിനാനൂര്‍ കരിന്തളം- ജി എച്ച് എസ് എസ് പരപ്പ
അജാനൂര്‍- മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപത്തെ മൈതാനം
പനത്തടി- അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മല്‍
കള്ളാര്‍- സെന്റ് മേരീസ് യു പി എസ് മൈതാനം മാലക്കല്ല്
കോടോം ബേളൂര്‍- ജി എച്ച് എസ് എസ് മൈതാനം കാലിച്ചാനടുക്കം
കാഞ്ഞങ്ങാട് നഗരസഭ- ടൗണ്‍ ഹാളിന് സമീപമുള്ള മൈതാനം
തൃക്കരിപ്പൂര്‍
വലിയപറമ്പ- ജി എച്ച് എസ് എസ് പടന്നക്കടപ്പുറം മൈതാനം
പിലിക്കോട്- പഞ്ചായത്ത് മൈതാനം കാലിക്കടവ്
തൃക്കരിപ്പൂര്‍- തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള മൈതാനം
കയ്യൂര്‍-ചീമേനി- പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി
ചെറുവത്തൂര്‍- ചെറുവത്തൂര്‍ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം
പടന്ന- ഉദിനൂര്‍ സെന്‍ട്രല്‍ യു പി സ്കൂള്‍ മൈതാനം
വെസ്റ്റ് എളേരി- പഞ്ചായത്ത് മൈതാനം ഭീമനടി
ഈസ്റ്റ് എളേരി- സെന്റ് തോമസ് ഹൈസ്കൂള്‍ മൈതാനം തോമാപുരം
നീലേശ്വരം നഗരസഭ- രാജാസ് എച്ച്.എസ്.എസ് മൈതാനം നീലേശ്വരം
വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in/suvidhaac/public/login) അനുവദിച്ചു നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിശ്ചയിക്കപ്പെട്ട മൈതാനങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് തെര്‍മ്മല്‍ സ്കാനിംഗ്, സാമൂഹിക അകലം, സാനിറ്റൈസിംഗ് എന്നിവയ്ക്കുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വരണാധികാരികള്‍ ഒരുക്കേണ്ടതാണ്.