വിവാഹാഘോഷത്തിനിടെ കൊറഗസമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ടടിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു; കൊറഗര്‍ അക്രമിച്ചെന്നാരോപിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കി

കുന്താപുരം: വിവാഹാഘോഷത്തിനിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ടടിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഷനിലാകുകയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതോടെ കൊറഗര്‍ക്കെതിരെ പൊലീസ് കോണ്‍സ്റ്റബിള്‍ പരാതിയുമായി രംഗത്തുവന്നു. കോട്ട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജയരാമ നായക് (27) ആണ് പരാതി നല്‍കിയത്. ഡിസംബര്‍ 27ന് രാത്രി 10.45ന് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ബിപി ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ ഡ്യൂട്ടി കഴിഞ്ഞ് തന്റെ വീട്ടിലായിരുന്നുവെന്ന് ജയരാമ പരാതിയില്‍ പറയുന്നു. വിവാഹാഘോഷം നടന്ന […]

കുന്താപുരം: വിവാഹാഘോഷത്തിനിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ടടിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഷനിലാകുകയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതോടെ കൊറഗര്‍ക്കെതിരെ പൊലീസ് കോണ്‍സ്റ്റബിള്‍ പരാതിയുമായി രംഗത്തുവന്നു. കോട്ട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജയരാമ നായക് (27) ആണ് പരാതി നല്‍കിയത്. ഡിസംബര്‍ 27ന് രാത്രി 10.45ന് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ബിപി ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ ഡ്യൂട്ടി കഴിഞ്ഞ് തന്റെ വീട്ടിലായിരുന്നുവെന്ന് ജയരാമ പരാതിയില്‍ പറയുന്നു. വിവാഹാഘോഷം നടന്ന ഗ്രാമത്തില്‍ ഡിജെ സൗണ്ട് സിസ്റ്റം കാതടപ്പിക്കുന്ന ശബ്ദത്തിലായിരുന്നു. 30 മുതല്‍ 50 വരെ ആളുകള്‍ മദ്യപിച്ച് പൊതുവഴിയില്‍ നൃത്തം ചെയ്യുകയായിരുന്നു. പ്രദേശവാസിയായ സുബ്രഹ്‌മണ്യ ഊരാള അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ പൊലീസില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ തടഞ്ഞു.
ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മരത്തടികള്‍ കയ്യില്‍ പിടിച്ച് സബ് ഇന്‍സ്‌പെക്ടറെ വെല്ലുവിളിക്കുകയും തള്ളിയിടുകയും ചെയ്തു. കോണ്‍സ്റ്റബിള്‍ ജയരാമനായക് ഡിജെയുടെ അടുത്ത് മ്യൂസിക് ഓഫ് ചെയ്യാനായി ചെന്നപ്പോള്‍ പ്രതികള്‍ അക്രമിച്ചു. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരിക്കേറ്റു. ഇതേ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.

Related Articles
Next Story
Share it