ജോത്സ്യന്റെ ഉപദേശമനുസരിച്ച് യുവാവ് ഭാര്യയെ ഉപേക്ഷിച്ചു; പിന്നീട് കുറ്റബോധം തോന്നി ജ്യോതിഷാലയത്തില്‍ അക്രമം, ജോത്സ്യന്റെ തലയില്‍ വടികൊണ്ടടിച്ച യുവാവ് അറസ്റ്റില്‍

മംഗളൂരു: ജോത്സ്യന്റെ ഉപദേശമനുസരിച്ച് ഭാര്യയെ ഉപേക്ഷിച്ച യുവാവ് പിന്നീട് ഇതില്‍ കുറ്റബോധം തോന്നി ജ്യോതിഷാലയം അക്രമിച്ചു. ജോത്സ്യനെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പഞ്ചിക്കല്ല് സ്വദേശി മോഹന്‍ പ്രഭുവിനെ (38) അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ബി.സി റോഡിലെ ശ്രീ ദുര്‍ഗാപരമേശ്വരി ജ്യോതിഷാലയത്തിലെ ലക്ഷ്മികാന്ത് ഭട്ട് എന്ന ഹനുമന്തപ്പയാണ് അക്രമത്തിനിരയായത്. ജ്യോതിഷ പ്രവചനങ്ങളില്‍ പ്രഭുവിന് അതിയായ വിശ്വാസമുണ്ടായിരുന്നു. തന്റെ കുടുംബജീവിതത്തിന്റെ ഭാവിയെക്കുറിച്ചും കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും അറിയാന്‍ ജ്യോതിഷിയായ ലക്ഷ്മികാന്തിനെ മോഹന്‍പ്രഭു സന്ദര്‍ശിക്കുന്നത് പതിവായി. ഭാര്യയെ […]

മംഗളൂരു: ജോത്സ്യന്റെ ഉപദേശമനുസരിച്ച് ഭാര്യയെ ഉപേക്ഷിച്ച യുവാവ് പിന്നീട് ഇതില്‍ കുറ്റബോധം തോന്നി ജ്യോതിഷാലയം അക്രമിച്ചു. ജോത്സ്യനെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പഞ്ചിക്കല്ല് സ്വദേശി മോഹന്‍ പ്രഭുവിനെ (38) അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ ബി.സി റോഡിലെ ശ്രീ ദുര്‍ഗാപരമേശ്വരി ജ്യോതിഷാലയത്തിലെ ലക്ഷ്മികാന്ത് ഭട്ട് എന്ന ഹനുമന്തപ്പയാണ് അക്രമത്തിനിരയായത്. ജ്യോതിഷ പ്രവചനങ്ങളില്‍ പ്രഭുവിന് അതിയായ വിശ്വാസമുണ്ടായിരുന്നു. തന്റെ കുടുംബജീവിതത്തിന്റെ ഭാവിയെക്കുറിച്ചും കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും അറിയാന്‍ ജ്യോതിഷിയായ ലക്ഷ്മികാന്തിനെ മോഹന്‍പ്രഭു സന്ദര്‍ശിക്കുന്നത് പതിവായി. ഭാര്യയെ ഉപേക്ഷിക്കണമെന്നും എന്നാല്‍ മാത്രമേ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകൂവെന്നും ലക്ഷ്മികാന്ത് മോഹന്‍ പ്രഭുവിനെ ഉപദേശിച്ചു. ഇത് വിശ്വസിച്ച് മോഹന്‍പ്രഭു നിയമപരമായി തന്നെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഭാര്യയെ ഉപേക്ഷിച്ചതില്‍ കുറ്റബോധം തോന്നിയ മോഹന്‍ പ്രഭു മാര്‍ച്ച് 20ന് ജ്യോതിഷാലയത്തിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബണ്ട്വാള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ചേലുവരാജുവിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ കലൈമറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it